ബിഹാർ: ബിഹാറിലെ ദർഭംഗയിൽ കമല നദിയ്ക്ക് കുറുകെയുള്ള പാലം തകർന്ന് വീണ് അപകടം. മണലുമായി ട്രക്ക് കടന്നു പോകുന്നതിനിടെയാണ് പാലം തകർന്നു വീഴുന്നത്. ഇതോടെ നദിയിലേക്ക് മറിഞ്ഞ് ട്രക്ക് പാലത്തിൽ തൂങ്ങി നിൽക്കുകയായിരുന്നു. അപകടത്തിൽ ട്രക്ക് ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. 

ഡ്രൈവർക്ക് പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെയാണ് ട്രക്ക് നീക്കം ചെയ്തത്. സമീപത്തെ പല പഞ്ചായത്തിലേക്കുൾപ്പെടെയുള്ള പ്രധാന ഗതാഗത മാർഗ്ഗങ്ങളിലൊന്നാണ് ഈ പാലമെന്ന് നാട്ടുകാർ ആരോപിച്ചു. 

പാലത്തിൻറെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്ത കരാറുകാർക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.