ന്യൂഡൽഹി: ഭർതൃബലാത്സംഗംക്രിമിനൽ കുറ്റമാക്കണമെന്ന ഹർജികളിൽ കേന്ദ്രത്തോട് നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. ഫെബ്രുവരി 15 നകം നിലപാടറിയിക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ഹർജികളിൽ മാർച്ചിൽ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

ഭർതൃബലാത്സംഗംക്രിമിനൽ കുറ്റമാക്കണമെന്ന വിഷയത്തെക്കുറിച്ച് 4 മാസങ്ങൾക്ക് മുമ്പ് സംസ്ഥാനങ്ങളുടെ നിലപാട് തേടിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഡൽഹി ഹൈക്കോടതി ഹർജികളിൽ ഭിന്നവിധി പുറപ്പെടുവിച്ചതിനെത്തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജി സുപ്രീം കോടതി തന്നെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. 

ഭർതൃബലാത്സംഗംക്രിമിനൽ കുറ്റമാക്കണമെന്ന ഹർജി സാമൂഹികമായ അനന്തര ഫലം ഉണ്ടാക്കുന്ന വിഷയം കൂടിയാണ് എന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിറ്റർ ജനറൽ കോടതിയിൽ അഭിപ്രായപ്പെട്ടു. സിപിഎമ്മിന്‍റെ വനിതാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഉൾപ്പെടെയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.