ന്യുഡല്‍ഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ പഴയ വിധിയിലെ ചില ഭാഗങ്ങളില്‍ മാറ്റങ്ങള്‍ നോക്കാമെന്ന് സുപ്രീം കോടതി. പ്രയോഗിക പരിസാരത്തിന് എല്ലാവരും ശ്രമിക്കണമെന്നും കോടതി പരിസ്ഥിതി ബെഞ്ച് വ്യക്തമാക്കി. ഖനനമാണ് പ്രധാന പ്രശ്‌നമെന്ന് കോടതി ചൂണ്ടിക്കാട്ടി. ചില മേഖലകള്‍ക്കേ ഇളവുകള്‍ പാടുള്ളൂവെന്ന് അമിക്ക്യസ് ക്യൂറി ആവശ്യപ്പെട്ടു.

ഭേദഗതികള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് മുന്നംഗ ബെഞ്ചിന് വിട്ടത്. ബെഞ്ചിെന നിശ്ചയിക്കുന്നത് ചീഫ് ജസ്റ്റീസ് ആയിരിക്കും. കാടിന് ഒരു കിലോമീറ്റര്‍ പ്രദേശം ബഫര്‍ സോണ്‍ ആയി പ്രഖ്യാപിച്ചത് മൂന്നംഗ ബെഞ്ചാണ്. മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നതാണ് ഉചിതമെന്നും കോടതി വ്യക്തമാക്കി.

ഭേദഗതി പരിശോധിക്കുന്നതിനാല്‍ പുനഃപരിശോധന വേണശമന്ന കേരളത്തിന്റെ അടക്കം ആവശ്യം തത്ക്കാലം പരിഗണിക്കില്ല. വിധിയില്‍ മാറ്റം വാന്നാല്‍ പുനഃപരിശോധന ഹര്‍ജിയുടെ ആവശ്യമില്ലല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതിയുടെ തീരുമാനത്തില്‍ പ്രതീക്ഷയുണ്ടെന്നും ആശ്വാസകരമാണെന്നും ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു.