കൽപ്പറ്റ: വയനാട് കുപ്പാടിത്തറയെ ഭീതിയിലാഴ്ത്തിയ കടുവയെ ഒടുവില്‍ കീഴടക്കി. കടുവയെ വനപാലകര്‍ മയക്കുവെടിവച്ചു വീഴ്ത്തുകയായിരുന്നു. മയങ്ങിവീണ കടുവയെ ദൗത്യസംഘം വലയിലാക്കി കൂട്ടിലേക്ക് മാറ്റിയശേഷം ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

അതേസമയം, പുതുശേരി വെള്ളാരംകുന്നിൽ കർഷകനെ കൊന്ന കടുവ തന്നെയാണ് ഇതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കടുവ‍യ്ക്ക് നേരെ ആറ് തവണ വെടിവച്ചതായി ഡിഎഫ്ഒ പറഞ്ഞു. മയക്കുവെടി കൊണ്ട കടുവ പൂർണമായി മയങ്ങിതുടങ്ങിയശേഷമാണ് വാഹനത്തിലേക്ക് മാറ്റിയത്.,

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. കുപ്പാടിത്തറയിൽ ഇന്ന് രാവിലെ നാട്ടുകാരനാണ് കടുവയെ കണ്ടത്. ഇയാൾ വിവരം അറിയിച്ചതിനിടെ തുടർന്നു പോലീസും വനപാലകരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയത്. പുതുശേരി വെള്ളാരംകുന്നിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് രാവിലെ കടുവയെ കണ്ടത്.