വാ​ഷി​ങ്ട​ൺ: റോ​ക്ക് എ​ൻ റോ​ൾ ഇ​തി​ഹാ​സം എ​ൽ​വി​സ് പ്ര​സ്‍ലി​യു​ടെ മ​ക​ളും ഗാ​യി​ക​യു​മാ​യ ലി​സ മേ​രി പ്ര​സ്‍ലി (54) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. മാ​താ​വ് പ്രി​സി​ല്ല പ്ര​സ്‍ലി​യാ​ണ് മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​തേ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന മു​ൻ ഭ​ർ​ത്താ​വ് ഡാ​നി ക​ഫ് സി.​പി.​ആ​ർ ന​ൽ​കി​യെ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​പ് ഇ​തി​ഹാ​സം മൈ​ക്ക​ൽ ജാ​ക്സ​ൺ, ന​ട​ൻ നി​ക്കോ​ളാ​സ് കേ​ജ്, സം​ഗീ​ത​ജ്ഞ​ൻ മൈ​ക്ക​ൽ ലോ​ക്ക്‍വു​ഡ് എ​ന്നി​വ​രെ​യും നേ​ര​ത്തേ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. ന​ടി റി​ലീ ക​ഫ് അ​ട​ക്കം നാ​ല് മ​ക്ക​ളു​ണ്ട്.