തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം നടത്താമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇത് നയമാറ്റമല്ല മറിച്ച് കാലത്തിനനുസരിച്ചുള്ള മാറ്റമാണെന്നും അദേഹം പറഞ്ഞു. 

വിദേശ നിക്ഷേപമാകാമെന്ന് കേന്ദ്രം തന്നെ ശുപാർശ നൽകിയിരുന്നെന്നും അദേഹം പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനം കേന്ദ്രത്തിന്‍റെതാണെന്നും അദേഹം പറഞ്ഞു. സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന് ഗുണകരമെങ്കിൽ വിദേശ നിഷേപത്തെ സ്വാഗതം ചെയ്യുമെന്നും ദോഷകരമെന്ന് കണ്ടാല്‍ അതിനെ എതിര്‍ക്കുമെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു