ന്യൂഡൽഹി: പതിനഞ്ചു വയസായാൽ മുസ്ലീം പെൺക്കുട്ടികൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന ഹരിയാന ഹൈക്കോടതി വിധിക്കെതിരെ ബാലാവകാശ കമ്മീഷൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കും. ഹർജിയിൽ പഞ്ചാബ് സർക്കാരിനും മറ്റു കക്ഷികൾക്കും നോട്ടീസ് അയക്കാൻ സുപ്രീം കോടതി നിർദേശിച്ചു. സിനിയർ അഡ്വക്കേറ്റ് രാജശേഖർ റാവുവിനെ അമിക്കസ് ക്യൂരിയായി നിയമിക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തീരുമാനിച്ചു.

പുതിയ വിധി ഉണ്ടാകുന്നതുവരെ ഹൈക്കോടതി ഉത്തരവ് മറ്റു കേസുകൾക്ക് ആധാരമാക്കരുതെന്ന് സുപ്രീം കോടതി നിർദേശമുണ്ട്. 14 ഉം 15 ഉം 16 ഉം വയസ് പ്രായമുള്ള പെൺക്കുട്ടികൾ വിവാഹിതരാവുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇതിനെ വ്യക്തി നിയമമായി കാണാനാവില്ലെന്നും ക്രിമിനൽ കുറ്റം മറയിക്കാൻ വ്യക്തി നിയമത്തെ ഉപയോഗപ്പെടുത്താനാവില്ലെന്നും അദേഹം വ്യക്തമാക്കി. 

16 വയസുകാരിയായ ഭാര്യയെ വിട്ടു കിട്ടണമെന്ന 26 കാരനായ യുവാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതിയുടെ വിവാദ വിധി ഉണ്ടായത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതയായതെന്ന പെൺക്കുട്ടി കോടതിയെ അറിയിച്ചു. ഇതേ തുടർന്ന് മുസ്ലീം  വ്യക്തി സ്വാതന്ത്ര പ്രകാരം  15 വയസ് തികഞ്ഞ പെൺക്കുട്ടികൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കവിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇത്തരത്തിലുള്ള വിവാഹം ശൈശവ വിവാഹ നിരോധന നിയമ പ്രകാരം അസാധുവാകില്ലെന്നും കോടതി ഉത്തരവിൽ ഉണ്ട്.