ഹിന്ദു മതം, ഇസ്ലാം മതം ഇവയെല്ലാം തെറ്റായ പദങ്ങളാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഒരു മതം മാത്രമെയുള്ളൂ, അതാണ് സനാതന ധർമ്മമെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ കരഞ്ജ പട്ടണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കരഞ്ജ പട്ടണത്തിലെ ഗുരുമന്ദിറിൽ എത്തിയതാണ് മോഹൻ ഭാഗവത്. നൃസിംഗ് സരസ്വതി സ്മാനി മഹാരാജിന്റെ ജന്മസ്ഥലവും ഭാഗവത് സന്ദർശിച്ചു. മഹാ ആരതിയിൽ പങ്കെടുക്കുകയും ചെയ്തു. മോഹൻ ഭാഗവതിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് കരഞ്‌ന ടൗണിൽ കർശന പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.

ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് ഭീഷണിയില്ല

നേരത്തെ ഇന്ത്യയിലെ മുസ്ലീങ്ങളെ സംബന്ധിച്ച് മോഹൻ ഭാഗവത് വലിയ പ്രസ്താവന നടത്തിയിരുന്നു. ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തുടരണമെന്നും ഇവിടെ ജീവിക്കുന്ന മുസ്ലീങ്ങൾക്ക് ഒരു ദോഷവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങൾ തങ്ങളുടെ മേൽക്കോയ്മയുടെ വീരവാദം ഉപേക്ഷിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു. ‘മുസ്ലീങ്ങൾ ഭയപ്പെടേണ്ട കാര്യമില്ല., നമുക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന യുക്തി മുസ്ലീങ്ങൾ ഉപേക്ഷിക്കണം’ എന്നാണ് അദ്ദേഹം പറഞ്ഞത്.