ജമ്മു കശ്മീരിൽ പട്രോളിംഗ് നടത്തുന്നതിനിടെ വാഹനം ആഴത്തിലുള്ള മലയിടുക്കിൽ വീണ് മൂന്ന് സൈനികർ മരിച്ചു. കുപ്വാര ജില്ലയിലെ മച്ചൽ സെക്ടറിലാണ് സംഭവം. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും മറ്റ് രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. 

നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഫോർവേഡ് ഏരിയയിൽ പട്രോളിംഗ് നടത്തുന്നതിനിടെ ആഴത്തിലുള്ള മലയിടുക്കിലേക്ക് വാഹനം തെന്നി വീഴുകയായിരുന്നു. ഇന്ത്യൻ കരസേനയുടെ ചിനാർ കോർപ്സിലെ മൂന്ന് ജവാന്മാരാണ് മരിച്ചത്. മൂന്ന് സൈനികരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. 

‘സംഭവം നടന്നത് മച്ചൽ സെക്ടറിലാണ്. ഫോർവേഡ് ഏരിയയിലെ ഒരു പതിവ് പട്രോളിങ്ങിനിടെ സൈനിക സംഘത്തിന്റ ആഴത്തിലുള്ള മലയിടുക്കിലേക്ക് തെന്നിവീണു. മൂന്ന് ധീരഹൃദയരുടെയും ഭൗതികദേഹങ്ങൾ കണ്ടെടുത്തു’ ഇന്ത്യൻ വ്യോമസേനയുടെ ചിനാർ കോർപ്‌സ് പ്രസ്താവനയിൽ അറിയിച്ചു.