പാലക്കാട്ട് ട്രെയിനില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഷാലിമാര്‍- തിരുവനന്തപുരം എക്പ്രസ് ട്രെയിനില്‍ നിന്നാണ് ലഹരിമരുന്നായ ചരസ് പിടികൂടിയത്. 1.75 കോടി രൂപയുടെ ചരസ് ആണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് ആര്‍പിഎഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പരിശോധനയ്ക്കിടെ ലഹരി കടത്തുകാര്‍ ബാഗ് ഉപേക്ഷിച്ച് കടന്നതായാണ് സൂചന. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.