ന്യൂയോർക്ക് : ആമസോണിനും മൈക്രോസോഫ്റ്റിനും ട്വിറ്ററിനും പിന്നാലെ ഫാസ്റ്റ് ഫുഡ് ഭീമൻമാരായ മക്ഡൊണാൾഡ്സിലും കൂട്ടപ്പിരിച്ചുവിടലിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്.

2,00,000ത്തോളം വരുന്ന തങ്ങളുടെ കോർപറേറ്റ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ തയാറെടുക്കുകയാണെന്ന് സിഇഒ ക്രിസ് കെംപ്സിൻസ്കി അറിയിച്ചു. ഇതിനായി വിലയിരുത്തലുകൾ നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ജീവനക്കാർക്ക് ഇതേ പറ്റി അറിയിപ്പ് നൽകിയിട്ടുണ്ട്. ഏപ്രിൽ മൂന്നിനകം പിരിച്ചുവിടൽ സംബന്ധിച്ച തീരുമാനമുണ്ടാകും.