പത്തനംതിട്ട: പ്രണയത്തില്‍ നിന്നും പിന്‍മാറിയെ പെണ്‍കുട്ടിയ്ക്ക് നേരെ വധശ്രമം. പത്തനംതിട്ടയിലാണ് പെണ്‍കുട്ടയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ പത്തനംതിട്ട സ്വദേശി വിഷ്ണു, അക്ഷയ് എന്നിവരെ പിടികൂടി. പരിക്കേറ്റ കോയിപ്രം സ്വദേശിനി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച വൈകിട്ട്‌ തുകലശേരി മാക്ഫാസ്റ്റ് കോളജിന് സമീപത്തുവച്ചായിരുന്നു സംഭവം. സ്വകാര്യസ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മദ്യലഹരിയില്‍ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തുകായിരുന്നു. ദേഹമാസകലം സാരമായി പരിക്കേറ്റ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ ഇന്നലെ വൈകിട്ടാണ് പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ റിമാന്‍ഡ് ചെയ്തു.