മൂ​വാ​റ്റു​പു​ഴ : വാ​ഴ​പ്പി​ള്ളി ക്രൈ​സ്റ്റ് ദ ​കിം​ഗ് റോ​മ​ന്‍ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍ മോ​ഷ​ണം. അ​ള്‍ത്താ​ര​യി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന സൂ​ക്ഷി​ക്കു​ന്ന സ​ക്രാ​രി കു​ത്തി​ത്തു​റ​ന്ന് കു​ര്‍ബാ​ന സൂ​ക്ഷി​ച്ചി​രു​ന്ന കു​സ്‌​തോ​തി​യെ​ന്ന് അ​റി​യപ്പെ​ടു​ന്ന തി​രു​പ്പാത്ര​വും തി​രു​വോ​സ്തി​യുമാണ് ക​വ​ർ​ന്നത്.

അ​രു​ളി​യ്ക്ക​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന തി​രു​വോ​സ്തി​യും മോ​ഷ​ണം പോ​യി. കു​സ്‌​തോ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന തി​രു​വോ​സ്തി അ​ള്‍ത്താ​ര​യി​ല്‍ വി​ത​റി​യ നി​ല​യി​ലാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് കു​ര്‍ബാ​ന​യ്ക്ക് എ​ത്തി​യ പ​ള്ളി ഭ​ര​ണാ​ധി​കാ​രി​ക​ളാ​ണ് മോ​ഷ​ണം ശ്രദ്ധയിൽപ്പെട്ടത്. പ​ള്ളി​യു​ടെ വ​ല​തു​വ​ശ​ത്തു​ള്ള ജ​ന​ല്‍ തു​റ​ന്ന് പ​ള്ളി​ക്ക​ക​ത്ത് മോ​ഷ്‌​ടാ​വ് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​രു​തു​ന്നു. 

കൂ​ടാ​തെ പ​ള്ളി​യു​ടെ ഭ​ണ്ഡാ​ര​ങ്ങ​ളും ത​ക​ര്‍ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ന്നി​ട്ടു​ണ്ട്. കു​ര്‍ബാ​ന​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​വാ​ണ് ന​ഷ്‌​ട​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്ന് വി​കാ​രി ഫാ. ​വി​ന്‍സെ​ന്‍റ് പാ​റ​മേ​ല്‍ പ​റ​ഞ്ഞു. രാ​ത്രി 11 വ​രെ പ​ള്ളി​യി​ല്‍ ആ​ളു​ക​ളു​ണ്ടാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​ന്‍പ് പ​ള്ളി​യി​ല്‍ നി​ന്ന് ഗി​ത്താ​ര്‍ മോ​ഷ​ണം പോ​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.