കാടിറങ്ങി നാട്ടിലെത്തി കാട്ടാനക്കൂട്ടം. കോട്ടയം – ഇടുക്കി ജില്ലയുടെ അതിര്‍ത്തിയായ റ്റി.ആര്‍ ആന്റ് റ്റി എസ്റ്റേറ്റിലാണ് കാട്ടാനക്കൂട്ടം എത്തിയത്. 23 കാട്ടാനകളാണ് റബ്ബര്‍ എസ്റ്റേറ്റില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

തൊഴിലാളികളും, വനപാലകരും ചേര്‍ന്ന് ഒരു ദിവസം മുഴുവന്‍ പരിശ്രമം നടത്തിയിട്ടും കാട്ടാനക്കൂട്ടം കാട് കയറാതെ മേഖലയില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ഏട്ട് കുട്ടി ആനകള്‍ ഉള്‍പ്പെടെ 23 ആനകളാണ് പ്രദേശത്ത് എത്തിയത്. ഇത്രയധികം കാട്ടനാകള്‍ ഒന്നിച്ചെത്തിയതോടെ നിരവധിപേരാണ് ആനകളെ കാണാനെത്തുന്നത്.