ന്യുയോർക്ക്: റോക്ക് ലാൻഡ് ഹോളി ഫാമിലി ചർച്ചിന്‍റെ ഈ വർഷത്തെ ക്രിസ്മസ് – ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായുള്ള ഫാമിലി നൈറ്റ് ജനുവരി ഏഴിനു ഉച്ചകഴിഞ്ഞ് മൂന്നിനുതീൽസിൽ (Thiells) ഫീൽഡ് സ്റ്റോൺ മിഡിൽ സ്‌കൂളിൽ വച്ചു ആഘോഷിക്കുന്നതാണ്.

ആഘോഷത്തിന്‍റെ വിജയത്തിനായി വികാരി ഫാ. റാഫേൽ അമ്പാടന്‍റെ നേതൃത്വത്തിൽ ഒരു കോർ കമ്മിറ്റി പ്രവർത്തിക്കുന്നു. ട്രസ്റ്റിമാരായ സക്കറിയ വടക്കൻ, ജിബിൻ മാത്യു, ബീന പറമ്പിൽ, റാണി തോമസ് എന്നിവരും ജനറൽ കോർഡിനേറ്റർ ആയി സജി മാത്യുവും, പ്രോഗ്രാം കോ-ഓർഡിനേറ്ററായി ഷൈൻ റോയ്, മഞ്ജു റെജു മാത്യു എന്നിവരും അടങ്ങിയതാണ് കമ്മിറ്റി.

ഇടവകയിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികലാണ് ഈ പ്രോഗ്രാമിന്‍റെ മുഖ്യ ആകർഷണം. ഇടവേള ആസ്വാദ്യകരമാക്കുവാൻ സിബി ജോസഫിൻറെ നേതൃത്വത്തിൽ ഒരു Kahoot challenge നടത്തുന്നതാണ്.

ഈ ഇടവകയിൽ പുതുതായി ചേർന്ന അംഗങ്ങളെയും, ഇടവകയിൽ വിവാഹവാർഷികം ആഘോഷിക്കുന്ന ദമ്പതിമാരെയും ചടങ്ങിൽ അനുമോദിക്കുന്നതാണ്. ഫാമിലി നൈറ്റിന്‍റെ വിജയത്തിനു ഇടവകയിലെ എല്ലാ അംഗങ്ങളുടെയും സാന്നിധ്യ സഹകരണങ്ങൾ ബഹുമാനപ്പെട്ട അച്ചനും, ട്രസ്റ്റിമാരും, കോർഡിനേറ്റർമാരും അഭ്യർത്ഥിക്കുന്നു.