ന്യൂഡൽഹി: യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ശ്വാസകോശത്തിൽ അണുബാധയേറ്റതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നാണ് പുറത്തു വരുന്ന വിവരം. ആരോഗ്യനില സംബന്ധിച്ച മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.