ഉത്തര്‍പ്രദേശിലും ഡല്‍ഹി മോഡല്‍ വാഹനാപകം. യുപിയിലെ കൗശാംബിയില്‍ നിയന്ത്രണം വിട്ട കാര്‍ സൈക്കിളില്‍ ഇടിച്ച് സ്ത്രീയെ 200 മീറ്ററിലധികം വലിച്ചിഴച്ചതായി പരാതി. അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ കൗശാമ്പിയിലെ ജില്ലാ ആശുപത്രിയിലും ഡ്രൈവറെ പ്രയാഗ്രാജിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

വീട്ടില്‍ നിന്ന് കമ്പ്യൂട്ടര്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന സ്ത്രീയെയാണ് കാര്‍ ഇടിച്ചത്. അപകട ശേഷം കാര്‍ പ്രദേശത്തുള്ള ഒരു കുഴിയില്‍ വീണു. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുക്കകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ കാര്‍ ഇടിച്ച്, കിലോമീറ്ററുകളോളം വലിച്ചിഴച്ചു യുവതി മരിച്ച സംഭവത്തിന് പിന്നാലെയാണ് ഈ അപകടവിവരവും പുറത്ത് വന്നിരിക്കുന്നത്.