സസ്‌പെൻഡ് ചെയ്യപ്പെട്ട തമിഴ്‌നാട് ബിജെപി നേതാവ് ഗായന്ത്രി രഘുറാം പാർട്ടി വിട്ടു. പാർട്ടിയ്ക്കുള്ളിൽ സ്ത്രീകൾക്കുള്ള ബഹുമാനക്കുറവ് ചൂണ്ടിക്കാട്ടിയാണ് രാജി. ട്വിറ്ററിലൂടെയാണ് രാജി വെയ്ക്കുകയാണെന്ന വിവരം അറിയിച്ച്് ഗായന്ത്രി എന്നിയത്. അണ്ണാമലയുടെ നേതൃത്വത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ഗായത്രി ആരോപിച്ചു. അണ്ണാമലയുടെ നേതൃത്വത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ഗായത്രി ആരോപിച്ചു. 

‘തമിഴ്‌നാട് ബിജെപിയിൽ നിന്ന് രാജിവയ്ക്കാൻ ഞാൻ കഠിനമായ മനസ്സോടെ തീരുമാനിച്ചു. സ്ത്രീകൾക്ക് തുല്യാവകാശവും ബഹുമാനവും നൽകാത്തതിനെ തുടർന്നാണ് ഈ തീരുമാനം എടുത്തത്. അണ്ണാമലൈയുടെ നേതൃത്വത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല. പുറത്തുനിന്നുള്ള ആളായി ട്രോളപ്പെടുന്നതാണ് നല്ലത്’ഗായത്രി ട്വിറ്ററിൽ കുറിച്ചു. 

ബിജെപി നേതാവ് ട്രിച്ചി സൂര്യ ഒരു വനിതാ സഹപ്രവർത്തകയോട് പാർലമെന്ററി വിരുദ്ധമായി സംസാരിച്ചതിന്റെ ഫോൺ റെക്കോർഡിംഗിൽ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് പാർട്ടിയുടെ സാംസ്‌കാരിക വിഭാഗം മേധാവി ഗായത്രി രഘുറാമിനെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. 

മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഹിന്ദു ധർമ്മമല്ലെന്നും ഗായത്രി ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. ആരെങ്കിലും നിങ്ങളെ രക്ഷിക്കുമെന്ന് വിശ്വസിക്കരുത് സ്ത്രീകൾ സുരക്ഷിതരായിരിക്കുക. അണ്ണാമലൈയുടെ നേതൃത്വത്തിൽ തനിക്ക് തുടരാനാവില്ലെന്നും സാമൂഹിക നീതി പ്രതീക്ഷിക്കാനാവില്ലെന്നും ഗായത്രി പറയുന്നു.