മും​ബൈ: ആ​സ്തി​യി​ല്‍ നി​ന്ന് 200 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ന​ഷ്ട​മാ​വു​ന്ന ലോ​ക​ത്തെ ആ​ദ്യ വ്യ​ക്തി​യാ​ണ് ടെ​സ്‌​ല സി​ഇ​ഒ ഇ​ലോ​ണ്‍ മ​സ്ക്. ബ്ലൂം​ബെ​ര്‍ഗ് ബി​ല്യ​ണ​യ​ര്‍ ഇ​ന്‍ഡ​ക്സ് പ്ര​കാ​രം മ​സ്കി​ന്‍റെ ആ​സ്തി​യി​ല്‍ 200 ബി​ല്യ​ണി​ല​ധി​കം ഡോ​ള​റി​ന്‍റെ ഇ​ടി​വാ​ണു​ണ്ടാ​യ​ത്. 

2021 ജ​നു​വ​രി​യി​ലാ​ണ് മ​സ്കി​ന്‍റെ ആ​സ്തി 200 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ക​ട​ന്ന​ത്. ആ​മ​സോ​ണി​ന്‍റെ ജെ​ഫ് ബെ​സോ​സാ​ണ് മ​സ്കി​നെ കൂ​ടാ​തെ ഈ ​നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ള്ള ഏ​ക വ്യ​ക്തി. 2021 ന​വം​ബ​റി​ല്‍ മ​സ്കി​ന്‍റെ ആ​സ്തി 340 ബി​ല്യ​ണ്‍ ഡോ​ള​റാ​യി​രു​ന്നു. നി​ല​വി​ല്‍ ഇ​ത് വെ​റും 137 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ്. ഇ​ക്കാ​ല​യ​ള​വി​ല്‍ 203 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ ഇ​ടി​വാ​ണ് മ​സ്കി​ന്‍റെ ആ​സ്തി​യി​ലു​ണ്ടാ​യ​ത്. ടെ​സ്‌​ല​യു​ടെ ഓ​ഹ​രി വി​ല ഇ​ടി​ഞ്ഞ​തും ട്വി​റ്റ​ര്‍ ഇ​ട​പാ​ടു​ക​ള്‍ക്കാ​യി ഓ​ഹ​രി​ക​ള്‍ വി​റ്റ​തു​മാ​ണ് മ​സ്കി​ന്‍റെ ആ​സ്തി കു​റ​യാ​ന്‍ കാ​ര​ണം. ഈ ​വ​ര്‍ഷം ഇ​തു​വ​രെ ടെ​സ്‌​ല ഓ​ഹ​രി​ക​ള്‍ ഇ​ടി​ഞ്ഞ​ത് 69 ശ​ത​മാ​ന​ത്തോ​ള​മാ​ണ്. 44 ബി​ല്യ​ണ്‍ ഡോ​ള​റി​നാ​യി​രു​ന്നു സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ട്വി​റ്റ​റി​നെ മ​സ്ക് ഏ​റ്റെ​ടു​ത്ത​ത്.

ര​ണ്ടാ​ഴ്ച മു​മ്പാ​ണ് യു​എ​സ് ഫെ​ഡ് റി​സ​ര്‍വ് പ​ലി​ശ നി​ര​ക്ക് വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നെ​തി​രെ മ​സ്ക് ട്വീ​റ്റ് ചെ​യ്ത​ത്. ഓ​ഹ​രി വി​പ​ണി​യി​ലെ അ​സ്ഥി​ര​ത​ക​ള്‍ക്കി​ടെ വാ​യ്പ എ​ടു​ക്ക​രു​തെ​ന്ന ഉ​പ​ദേ​ശ​വും അ​ടു​ത്തി​ടെ ഒ​രു ഇ​ന്‍റ​ര്‍വ്യൂ​വി​ല്‍ മ​സ്ക് ന​ല്‍കി​യി​രു​ന്നു. ലോ​ക കോ​ടീ​ശ്വ​ര​ന്മാ​രു​ടെ പ​ട്ടി​ക​യി​ല്‍ നി​ല​വി​ല്‍ ബെ​ര്‍ണാ​ഡ് അ​ര്‍ണോ​ള്‍ട്ടി​ന് പി​ന്നി​ല്‍ ര​ണ്ടാ​മ​താ​ണ് മ​സ്ക്. 162 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ് അ​ര്‍ണോ​ള്‍ട്ടി​ന്‍റെ ആ​സ്തി. 121 ബി​ല്യ​ണ്‍ ഡോ​ള​റു​മാ​യി ഇ​ന്ത്യ​യു​ടെ ഗൗ​തം അ​ദാ​നി​യാ​ണ് മൂ​ന്നാ​മ​ത്.