പാലക്കാട്: തിരുവലാത്തൂരിൽ വയോധികയെ വിടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടത്തിയ സംഭവത്തിൽ സ്ത്രീയടക്കം 2 പേർ അറസ്റ്റിൽ. ചിറ്റൂർ സ്വദേശികളായ സത്യഭാമ, ബഷീർ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് തിരുവലാത്തൂരിലെ ആറ്റിങ്കൽവീട്ടിൽ പത്മാവതി (74) യെ മരിച്ചനിലയിൽ കണ്ടത്തിയത്.

ഭർത്താവിന്‍റെ മരണശേഷം തറവാട്ടു വീട്ടിൽ ഒറ്റയാക്കാണ് പത്മാവതി താമസിക്കുന്നതെന്ന് മനസ്സിലാക്കിയ പ്രതികൾ മോഷണ ശ്രമത്തിനിടെ കൊലപാതകം നടത്തുകയായിരുന്നു. വയോധികയുടെ വീട്ടിൽ കെട്ടിട നിർമ്മാണത്തിനെത്തിയ ഇരുവരും ശനിയാഴ്ച ഉച്ചയോടെയാണ്  മാലപൊട്ടിക്കാൻ ശ്രമിച്ചത്. രാത്രി ഭക്ഷണം കഴിക്കാനായി മകൻ അമ്മയെ വിളിക്കാൻ വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്തിയത്. 

സംഭവം മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസിന് വ്യക്തമായിരുന്നു. പത്മാവതിയുടെ വീട്ടില്‍ ചില നിര്‍മാണപ്രവൃത്തികൾക്ക് വന്ന മറ്റ് തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സയമയത്താണ് പ്രതികൾ വിടിനുള്ളിൽ ക‍യറി  3 പവന്‍റെ മാല മോഷ്ടിക്കാൻ ശ്രമിച്ചത്. പത്മാവതി മോഷണശ്രമം ചെറുക്കാന്‍ ശ്രമിക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തതോടെ രണ്ടുപേരും ചേര്‍ന്ന് ഇവരെ കൊലപ്പെടുത്തുകയായിരുന്നു. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് വയോധികയെ കൊലപ്പെടുത്തിയത്. മാലയുമായി കടന്നു കളഞ്ഞ ഇരുവരെയും പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പിടികൂടുകയായിരുന്നു.