കൊല്ലത്ത് ഫാമിലെ കന്നുകാലികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. പേരേടം സ്വദേശിയായ മണി എന്നയാളാണ് പിടിയിലായത്. ഞായറാഴ്‌ച പുലര്‍ച്ചെ തൊഴുത്തില്‍നിന്ന് മൃഗങ്ങളുടെ ശബ്‌ദം കേട്ട് ഫാമിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. 

ജീവനക്കാരെ കണ്ടതോടെ പ്രതി മതില്‍ ചാടി കടന്നുകളഞ്ഞു. തുടര്‍ന്ന് ജീവനക്കാർ പോലീസിനെ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്‌തു.