സോ​ൾ: ജ​പ്പാ​ൻ സ​മു​ദ്ര​മേ​ഖ​ല​യെ ല​ക്ഷ്യ​മാ​ക്കി വീ​ണ്ടും മി​സൈ​ൽ പ​രീ​ക്ഷ​ണ​വു​മാ​യി ഉ​ത്ത​ര കൊ​റി​യ. ജ​പ്പാ​ൻ തീ​ര​ത്ത് നി​ന്ന് 200 നോ​ട്ടി​ക്ക​ൽ മൈ​ൽ(370 കി​ലോ​മീ​റ്റ​ർ) അ​ക​ലെ​യു​ള്ള പ്ര​ദേ​ശ​ത്തേ​ക്ക് ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​ന് ഉ​ത്ത​ര കൊ​റി​യ മൂ​ന്ന് ഹ്ര​സ്വ​ദൂ​ര ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ തൊ​ടു​ത്തു​വി​ട്ടു.

കൊ​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ പ്യോ​ഗ്‌​യാം​ഗി​ലെ സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് വി​ക്ഷേ​പ​ണം ന​ട​ത്തി​യ​ത്. 100 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ലേ​ക്ക് കു​തി​ച്ച ശേ​ഷ​മാ​ണ് 350 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ല​ക്ഷ്യ​സ്ഥാ​ന​ത്ത് മി​സൈ​ലു​ക​ൾ എ​ത്തി​ച്ചേ​ർ​ന്ന​ത്.

കൊ​റി​യ​ൻ മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സൂ​ച​ന​ക​ൾ ല​ഭി​ച്ച​തോ​ടെ മേ​ഖ​ല​യി​ൽ കൂ​ടി പ​റ​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ​ക്കും ക​ട​ലി​ലെ യാ​ന​ങ്ങ​ൾ​ക്കും ജ​പ്പാ​ൻ അ​പ​ക​ട മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.