ഡി​സ്പൂ​ര്‍: ആ​സാ​മി​ലെ മാ​നാ​സ് ദേ​ശീ​യോ​ദ്യാ​ന​ത്തി​ല്‍ ഒ​റ്റ​ക്കൊ​മ്പ​ന്‍ കാ​ണ്ടാ​മൃ​ഗം ടൂ​റി​സ്റ്റ് വാ​ഹ​ന​ത്തി​നു നേ​രെ പാ​ഞ്ഞ​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ അ​പ​ക​ട​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 29നാ​ണ് സം​ഭ​വം. പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ദേ​ശീ​യോ​ദ്യാ​ന​ത്തി​ലേ​താ​ണെ​ന്ന് വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ ആ​സാ​മി​ലെ കാ​സി​രം​ഗ ദേ​ശീ​യോ​ദ്യാ​ന​ത്തി​ല്‍ ഒ​റ്റ​ക്കൊ​മ്പ​ന്‍ കാ​ണ്ടാ​മൃ​ഗ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.