തിരുവനന്തപുരം: കടലിൽ കുളിക്കുന്നതിനിടെ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. വര്‍ക്കലയിൽ പുതുവത്സര ആഘോഷത്തിനായെത്തിയ  ബെംഗളൂരു സ്വദേശി  അരൂപ് ഡെ (33) ആണ് മരിച്ചത്.  ഓടയം ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. 

തിരയിൽപെട്ട ഇയാളെ മത്സ്യത്തൊഴിലാളികളും സുഹൃത്തുക്കളും ചേര്‍ന്നാണ് കരയ്ക്കെത്തിച്ചത്. ഉടൻ തന്നെ വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും സുഹൃത്തുക്കളും അടങ്ങുന്ന 11 അംഗസംഘമായാണ് ന്യൂയർ ആഘോഷങ്ങൾക്കായി വർക്കലയിൽ എത്തിയത്. അയിരൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.