കൊച്ചി: എറണാകുളം അങ്കമാലി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഡിസംബര്‍ 23, 24 തീയതികളില്‍ നടന്ന അനിഷ്ട സംഭവത്തില്‍ സഅപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചു. മൂന്നംഗ കമ്മീഷനായിരിക്കും അന്വേഷണ ചുമതല. കമ്മീഷന്റെ പ്രാഥമിക റിപ്പോര്‍ട്ട് ജനുവരി ഏഴിനകം സമര്‍പ്പിക്കണം. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു മാസം സാവകാശം നല്‍കി.

ഫാ.ജോര്‍ജ് തെക്കേക്കര, ഫാ. പോളി മാടശേരി, ഫാ. മൈക്കിള്‍ വട്ടപ്പലം എന്നിവരാണ് അന്വേഷണ കമ്മീഷനിലെ അംഗങ്ങള്‍, ഫാ.സെബാസ്റ്റിയന്‍ മുട്ടംതൊട്ടില്‍ എംസിബിഎസ് ആണ്‍് കമ്മീഷന്‍ സെക്രട്ടറി.

ഈ ദിവസങ്ങളില്‍ കത്തീഡ്രല്‍ ബസിലിക്കയില്‍ യഥാര്‍ത്ഥത്തില്‍ നടന്നതെന്താണ്?, അതിനു പിന്നിലെ ഉത്തരവാദികള്‍ ആരൊക്കെ? വൈദികരുടെ തുടര്‍ച്ചയായ കുര്‍ബാനയര്‍പ്പണം ആരാധനക്രമത്തിന്റെ ലംഘനവും വിശുദ്ധ കുര്‍ബാനയോടുള്ള അവഹേളനവുമാണോ? കുറ്റക്കാര്‍ക്കെതിരെ എന്ത് കാനോനിക അച്ചടക്ക നടപടി സ്വീകരിക്കാം? അതിരുപതയില്‍ ഏകീകൃഷത കുര്‍ബാന നട്പ്പാക്കുന്നതിലെ പ്രതിസന്ധി എങ്ങനെ പരിഹരിക്കാം തുടങ്ങിയവയാണ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍.

അതേസമയം, ബസിലിക്കയിലെ അള്‍ത്താരയില്‍ കയറി അതിക്രമം നടത്തുകയും ബലിപീഠം തള്ളിമാറ്റുകയും വിശുദ്ധ വസ്തുക്കള്‍ എടുത്തുമാറ്റുകയും വൈകിരെ മര്‍ദ്ദിക്കുകയും ചെയ്ത വിശ്വാസികളുടെ നടപടി കമ്മീഷന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആര്‍ച്ച്ബിഷപ്പിന് താല്‍പര്യമുള്ള വ്യക്തികളെ മാത്രം ഉള്‍പ്പെടുത്തി കമ്മീഷന്‍ രൂപീകരിച്ചത്് അനുകൂല റിപ്പോര്‍ട്ട് ഉണ്ടാക്കുന്നതിനാണെന്നും എതിര്‍വിഭാഗം ആരോപിക്കുന്നു.