കംബോഡിയ: കംബോഡിയയിൽ കസിനോ ഹോട്ടലിലെ തീപിടുത്തത്തിൽ 10 പേർ മരിച്ചു. 30 ഓളം ആളുകൾക്ക് പരിക്കറ്റു. പരിക്കേറ്റവരെ തായ്‌ലാൻഡിലെ സാകായിയോ പ്രവിശ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തായ്‌ലാൻഡ് അതിര്‍ത്തിയോടു ചേര്‍ന്ന് പൊയ്‌പെറ്റിലെ ഗ്രാന്‍റ് ഡയമണ്ട് സിറ്റി എന്ന കസിനോ ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. ഹോട്ടലിന്‍റെ ഒന്നാം നിലയിൽ നിന്ന് മറ്റു നിലകളിലേക്ക് തീ പടരുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനായി  തായ്‌ലാൻഡിൽ നിന്നും അഗ്നിരക്ഷസേനയെ അയച്ചിരുന്നതായി തായ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.