പാക്കിസ്ഥാനിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ കൂടിവരികയാണ്. ഇപ്പോഴിതാ വിധവയായ ഹിന്ദു യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവമാണ് പുറത്തുവരുന്നത്. ദയാ ബെൽ എന്ന 40കാരിയാണ് കൊടിയ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. സിന്ധ് പ്രവിശ്യയിലെ സംഗറിലാണ് സ്ത്രീ താമസിക്കുന്നത്.

തലവെട്ടിമാറ്റിയ നിലയിൽ ദയയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മുഖത്തെ തൊലി കീറിയ നിലയിലായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് യുവതിയുടെ സ്തനങ്ങളും മുറിച്ചു മാറ്റിയിട്ടുണ്ട്. ഇതോടൊപ്പം ശരീരമാസകലം മുറിവുകളുടെയും തൊലി ഉരിഞ്ഞതിന്റെയും പാടുകളും കണ്ടെത്തിയിട്ടുണ്ട്. മരിച്ച ദയാ ഭിൽ എന്ന സ്ത്രീക്ക് 4 കുട്ടികളുണ്ട്. തനിക്കോ അമ്മയ്ക്കോ ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്ന് കുട്ടികൾ പറയുന്നു.

ഹിന്ദു സമുദായത്തിൽ നിന്ന് പാക്കിസ്ഥാൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൃഷ്ണ കുമാരിയാണ് കൊലപാതക വിവരം സമൂഹ മാധ്യമത്തിലൂടെ പുറം ലോകത്തെ അറിയിച്ചത്. മൃതദേഹത്തിന്റെ മുഖത്തും സ്വാകാര്യ ഭാ?ഗത്തുമുള്ള തൊലിയും ചെത്തി മാറ്റിയിരുന്നു. അത്യന്തം ക്രൂരവും പൈശാചികവുമായ കൊലപാതകമാണ് നടന്നതെന്ന് സംഭവ സ്ഥലം സന്ദർശിച്ച ശേഷം കൃഷ്ണ കുമാരി ട്വീറ്റ് ചെയ്തു.

പാക്കിസ്ഥാനിൽ താമസിക്കുന്ന ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല. 2022 ഒക്ടോബറിൽ, പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഹിന്ദു സ്ത്രീയുടെ അന്ത്യകർമ്മകൾ നടത്തുന്നത് നിഷേധിച്ചിരുന്നുയ ഹിന്ദു യുവതിയുടെ മരണശേഷം യുവതിയുടെ ബന്ധുക്കൾ ശ്മശാനത്തിൽ അന്ത്യകർമങ്ങൾ നടത്തി. ശ്മശാനസ്ഥലത്ത് നിന്ന് യുവതിയുടെ ബന്ധുക്കൾ മടങ്ങിയെത്തിയപ്പോൾ അജ്ഞാതരായ ചിലർ യുവതിയുടെ അസ്ഥികൾ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.