ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു. യാത്ര ഡൽഹിയിൽ പ്രവേശിച്ചത് മുതൽ രാഹുലിന്‍റെ സുരക്ഷയിൽ വീഴ്ചയുണ്ടായെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കത്തിൽ ആരോപിച്ചു.

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും രാഹുൽ ഗാന്ധിക്ക് സംരക്ഷണം നൽകുന്നതിലും ഡൽഹി പോലീസ് സമ്പൂർണ പരാജയമായിരിക്കുകയാണ്. ഡൽഹി പോലീസ് കാഴ്ചക്കാരായി നിൽക്കുന്നതിനാൽ കോൺഗ്രസ് പ്രവർത്തകരും ജോഡോ യാത്രികരുമാണ് രാഹുലിന് സുരക്ഷ ഒരുക്കുന്നതെന്നും കത്തിൽ പറയുന്നു.