ശ്രീനഗര്‍: ജമ്മു കശ്മീരിലെ സിദ്രയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. വെടിവെപ്പുണ്ടായപ്പോള്‍ ഒരു ട്രക്കിലായിരുന്നു ഭീകരരെന്ന് ജമ്മു കശ്മീര്‍ എഡിജിപി പറഞ്ഞു. ഉധംപൂര്‍ ജില്ലയില്‍ 15 കിലോഗ്രാം ഭാരമുള്ള സ്ഫോടകവസ്തു (ഐഇഡി) പോലീസ് നിര്‍വീര്യമാക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. 

തിങ്കളാഴ്ച ബസന്ത്ഗഡ് മേഖലയില്‍ ഒരു സിലിണ്ടര്‍ ആകൃതിയിലുള്ള ഐഇഡി, 300-400 ഗ്രാം ആര്‍ഡിഎക്സ്, ഏഴ് 7.62 എംഎം വെടിയുണ്ടകള്‍, അഞ്ച് ഡിറ്റണേറ്ററുകള്‍ എന്നിവ കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഐഇഡി വിജയകരമായി നിര്‍വീര്യമാക്കി. ഇവിടെ നിന്ന് നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) ഒരു കോഡ് ഷീറ്റും ഒരു ലെറ്റര്‍ പാഡ് പേജും കണ്ടെടുത്തിട്ടുണ്ട്.