ന്യൂയോർക്ക് : ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലന്റിൽ ദീർഘകാലമായി താമസിക്കുന്ന ചെങ്ങന്നൂർ തോപ്പിൽ തെക്കേതിൽ കുടുംബാംഗം റെജി വി.തോമസിന്റെ (ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിട്ടി സൂപ്പർവൈസർ) ഭാര്യ ഓമന (56) ക്രിസ്മസ് ദിനത്തിൽ നിര്യാതയായി.

പൊതുദർശനവും മെമ്മോറിയൽ സർവ്വീസും ഡിസംബർ 29-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 5PM മുതൽ മാർത്തോമാ ദേവാലയത്തിൽ വെച്ച് നടക്കും.

വെള്ളിയാഴ്ച(30ന്) രാവിലെ 9 മണിക്ക് ദേവാലയത്തിൽ വെച്ച് നടക്കുന്ന മരണാനന്തര ശുശ്രൂഷകൾക്കു ശേഷം ഫെയർവ്യൂ സെമിത്തേരിയിൽ സംസ്ക്കാരം. മാർത്തോമ ദേവാലയ വികാരി റവ.ജോൺസൺ പി.ഏബ്രഹാം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

സ്റ്റാറ്റൻ ഐലന്റ് മാർത്തോമ ദേവാലയാംഗമാണ്. ചെങ്ങന്നൂർ വെൺമണി ഷൈലാ ഭവനിൽ ആന്റണി ചാക്കോ- അച്ചാമ്മ ദമ്പതികളുടെ മകളാണ്.

സ്റ്റാറ്റൻഐലന്റിലെ സീവ്യൂ ഹോസ്പിറ്റൽ ആന്റ് റീഹാബിലിറ്റേഷൻ സെന്റർ നഴ്സിംഗ് വിഭാഗത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാർത്തോമാ ദേവാലയത്തിലെ സജീവാംഗമായിരുന്നു. ഇടവക ക്വയർ, സേവികാസംഘം, ഇടവക മിഷൻ എന്നിവയിലും എക്യൂമെനിക്കൽ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

മക്കൾ: ഡോക്ടർ രേഷ്ന റെജി, റോജിൻ റെജി. മോളി ജേക്കബ് (അറ്റ്ലാന്റ്), ഡോ. ഷൈല റോഷിൻ എന്നിവർ സഹോദരങ്ളാണ്.

ജേക്കബ് വർഗീസ് (ബിനോയി-അറ്റ്ലാന്റ്), അമേരിക്കൻ മലയാളി സമൂഹത്തിന് സുപരിചിതനായ പ്രമുഖ ഗായകരും കലാകാരനുമായ റോഷിൻ മാമ്മൻ എന്നിവർ സഹോദരീ ഭർത്താക്കൻമാരുമാണ്.

വിശദാംശങ്ങൾ:

1.viewing And memorial Service Date: Thursday, December 29, 2022.

Time: 5.PM-9PM. Venue: Marthoma Church Staten Island, 134 Faber St, Staetn Island, NY.10302.

2.Funeral Service

Date: Friday, December30, 2022. Time: 9.00AM-11.00AM. Venue: Marthoma Church Staten Island.

3) Interment Fairview Cemetery, 1852 Victory BLVD, Staten Island. NY.10314.