ന്യുഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ അഞ്ചൃ വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. കുട്ടിയെ കടത്തിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. ബുധനാഴ്ച വൈകിട്ട് ഡല്‍ഹിയിലെ ഭല്‍സ്‌വ ഡയറിയിലെ വീടിനു മുന്നിയിരുന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഒരാള്‍ എടുത്തുകൊണ്ടുപോകുന്ന ദൃശ്യമാണ് പ്രദേശത്തെ സിസിടിവിയില്‍ നിന്ന് ലഭിച്ചത്.

ഇന്നലെ പുലര്‍ച്ചെ കുട്ടിയെ സമീപത്തുള്ള ഒരു പാര്‍ക്കില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയിലാണ് ബലാത്സംഗത്തിനിരയായി എന്ന് സ്ഥിരീകരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് പോക്‌സോ പ്രകാരം കേസെടുത്തു. വനിത കമ്മീഷനും പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. കൂലിപ്പണിക്കാരാണ് കുട്ടിയുടെ മാതാപിതാക്കള്‍. ബുധനാഴ്ച രാത്രിയായിട്ടും കുട്ടിയെ കണ്ടെത്താതെ വന്നതോടെയാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടത്. മൂന്നു സംഘമായി തിരിഞ്ഞ് പോലീസ് പരിശോധന നടത്തിയിരുന്നു.