കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്താ​നി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം സ്ത്രീ​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ വ​നി​ത​ക​ൾ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ഏ​താ​നും പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ഹി​ജാ​ബ് ധ​രി​ച്ചും ചി​ല​ർ മാ​സ്ക് ധ​രി​ച്ചു​മാ​ണ് കാ​ബൂ​ളി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. താ​ലി​ബാ​ൻ ഭ​ര​ണ​മേ​റ്റ​തി​നു​ശേ​ഷം വ​നി​ത​ക​ളു​ടെ പ​ര​സ്യ പ്ര​തി​ഷേ​ധം അ​പൂ​ർ​വ​മാ​ണ്. കാ​ബൂ​ൾ സ​ർ​വ​ക​ലാ​ശാ​ല​ക്കു​മു​ന്നി​ൽ സം​ഘ​ടി​ക്കാ​നാ​ണ് വ​നി​ത​ക​ൾ ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും വ​ൻ സു​ര​ക്ഷ സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ച​തി​നാ​ൽ പി​ന്നീ​ട് സ്ഥ​ലം മാ​റ്റു​ക​യാ​യി​രു​ന്നു. താലിബാന് കീഴിൽ പെൺകുട്ടികൾ മൃതദേഹമാണെന്നും മനുഷ്യാവകാശം ഉറപ്പുവരുത്താൻ പിന്തുണക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ചൊ​വ്വാ​ഴ്ച താ​ലി​ബാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​ണ്, സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വ​നി​ത​ക​ൾ​ക്ക് വി​ല​ക്കേ​​ർ​പ്പെ​ടു​ത്തി​യ​താ​യി പ്ര​ഖ്യാ​പി​ച്ച​ത്.