ലോസ് ആഞ്ജലസ്: ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റയിൻ ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന് ലോസ് ആഞ്ജലസ് കോടതി. 70കാരനായ ഇദ്ദേഹത്തിന് മറ്റൊരു കേസിൽ ന്യൂയോർക് കോടതി നേരത്തെ 23 വർഷം തടവ് വിധിച്ചിട്ടുണ്ട്.

പ്രമുഖർ ഉൾപ്പെടെ 25 നടിമാരും മോഡലുകളുമാണ് ഹാർവിയിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടതായി ആരോപിച്ചത്. ഹോളിവുഡിലെ പ്രധാന നിർമാതാവായ ഹാർവിക്കെതിരായ ആരോപണം ഇരകൾ വെളിപ്പെടുത്തൽ നടത്തുന്ന ‘മീ ടു’ കാമ്പയിന് കാരണമായി.