പെൻസിലിന്റെ തൊലി തൊണ്ടയിൽ കുടുങ്ങി ആറ് വയസുകാരിയ്ക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഹാമിർപൂരിലാണ് സംഭവം. പെൻസിൽ തൊലി തൊണ്ടയിൽ കുടുങ്ങിയ കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബുധനാഴ്ച വൈകുന്നേരം സഹോദരൻ അഭിഷേകിനും സഹോദരി അൻഷികയ്ക്കുമൊപ്പം പഠിക്കുകയായിരുന്നു ആർട്ടിക എന്ന ഒന്നാം ക്ലാസുകാരി. അവൾ വായിൽ ഷാർപ്പ്നർ പിടിച്ച് പെൻസിൽ കൂർപ്പിക്കുകയായിരുന്നു. അതിനിടെ പെൻസിലിന്റെ തൊലി തൊണ്ടയിൽ കുടുങ്ങി. തുടർന്ന് ശ്വാസം മുട്ടി താഴെ വീഴുകയും ചെയ്തു. 

ഉടൻ തന്നെ രക്ഷിതാക്കൾ ഹാമിർപ്പൂരിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അവിടെ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മരണത്തിന്റെ ഞെട്ടടിലാണ് കുടുംബം. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ കുടുംബം വിസമ്മതിക്കുകയും ചെയ്തു.