തിരുവനന്തപുരം: ശബരിമലയില്‍ ഭക്തജന തിരക്ക് തുടരുന്നു. 84,483 പേരാണ് ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ബുധനാഴ്ച്ച് 85,000ല്‍ അധികം പേര്‍ ദര്‍ശനത്തിന് എത്തിയിരുന്നു.
അതേസമയം മണ്ഡല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായുള്ള കര്‍പ്പൂരാഴി ഘോഷയാത്ര ഇന്ന് വൈകുന്നേരം സന്നിധാനത്ത് നടക്കും.

ദീപാരാധനയ്ക്കുശേഷമാകും ഘോഷയാത്ര നടത്തുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ വകയായാണ് കര്‍പ്പൂരാഴി. ക്ഷേത്രതന്ത്രി കണ്ഠര് രാജീവര് ക്ഷേത്രകൊടിമരത്തിനു മുന്നിലായി കര്‍പ്പൂരാഴിക്ക് അഗ്നി പകരും. മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലില്‍ എത്തി പതിനെട്ടാം പടിക്ക് മുന്നിലേക്കാണ് കര്‍പ്പൂരാഴി ഘോഷയാത്ര നടത്തുക. ഇതിന് പുറമെ സന്നിധാനത്ത് ഡ്യൂട്ടിയിലുളള പോലീസ് ഉദ്യോഗസ്ഥരുടെ വകയായി നാളെ കര്‍പ്പൂരാഴി ഘോഷയാത്ര ഉണ്ടാകും.