ന്യൂഡൽഹി: കൊവിഡിനെതിരെ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിദേശ രാജ്യങ്ങളിൽ കൊവിഡ് ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര നിർദേശം. കൊവിഡ് ഇതുവരെ പൂർണമായി അവസാനിച്ചിട്ടില്ല. നിരീക്ഷണങ്ങൾ ശക്തമാക്കാൻ ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം നൽകിയിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യ സജ്ജമാണെന്നും ഉന്നതതലയോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

ആളുകൾ കൂടുതലുള്ള സ്ഥലങ്ങൾ അടച്ചിട്ട സ്ഥലങ്ങൾ തുടങ്ങിയ എല്ലാ സ്ഥലത്തും ജനങ്ങള്‍  നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ ആവശ്യപ്പെട്ടു. ഗുരുതര രോഗങ്ങളുള്ളവരും പ്രായമായവരും ഇത് കര്‍ശനമായും പാലിക്കണം. 

ജനക്കൂട്ടങ്ങളുള്ള സ്ഥലം, അടച്ചിട്ട സ്ഥലം തുടങ്ങി എല്ലാ സ്ഥലത്തും ജനങ്ങള്‍  മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് നീതി ആയോഗ് ( ഹെല്‍ത്ത്) അംഗം ഡോ. വി കെ പോള്‍ ആവശ്യപ്പെട്ടു. ഗുരുതര രോഗങ്ങളുള്ളവരും പ്രായമായവരും ഇത് കര്‍ശനമായും പാലിക്കണം. 

രാജ്യത്ത് 27-28 ശതമാനം പേര്‍ മാത്രമാണ് മുന്‍ കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്. പ്രായമേറിയവര്‍ നിര്‍ബന്ധമായും കരുതല്‍ ഡോസ് സ്വീകരിക്കണം. പ്രതിരോധത്തിന്റെ ഭാഗമായി എല്ലാവരും കരുതല്‍ ഡോസ് സ്വീകരിക്കാന്‍ തയ്യാറാകണമെന്നും ഡോ. വി കെ പോള്‍ ആവശ്യപ്പെട്ടു.