ളാഹ: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. പത്തനംതിട്ട ളാഹ വിളക്ക് വഞ്ചിക്ക് സമീപത്ത് ഇന്ന് രാവിലെയാണ്‌ അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയറില്‍ ഇടിച്ച് ചരിയുകയായിരുന്നു. തീര്‍ത്ഥാടകരുടെ പരിക്ക് ഗുരുതരമല്ല. തമിഴ്നാട്ടിലെ തിരുവുള്ളൂരില്‍ നിന്നുള്ള 28 അംഗ തീര്‍ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്

ഇക്കഴിഞ്ഞ ഡിസംബര്‍ 16 ന് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി മരിച്ചിരുന്നു. ചെന്നൈ താംബരം സ്വദേശിനി പത്ത് വയസ്സുള്ള സംഗമിത്രയായിരുന്നു മരിച്ചത്. എരുമേലി കണ്ണിമലയില്‍ വച്ചായിരുന്നു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇതില്‍ 16 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റിരുന്നു.