തൃശൂര്‍: തൃശൂരില്‍ നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി  ഒരു മരണം. ഹോട്ടല്‍ ജീവനക്കാരിയായ സരളയാണ് (38) ആണ് മരണപ്പെട്ടത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്‌. വടക്കാഞ്ചേരി കുണ്ടന്നൂര്‍ ചുങ്കത്താണ് അപകടമുണ്ടായത്. മലബാര്‍ എന്‍ജിനീയറിങ് കോളജിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെയും ഹോട്ടല്‍ ജീവനക്കാരെയും തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയില്‍ കുണ്ടന്നൂര്‍ ചുങ്കത്തിന് സമീപം ഇന്ന് രാവിലെ 9:30 യോടെയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ബസിന്റെ നിയന്ത്രണം നഷ്ടമായത് എന്നാണ് പ്രാഥമിക വിവരം. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.