കണ്ണൂർ: പോക്സോ കേസിൽ മദ്രസ അധ്യാപകന് 26 വർഷം തടവ്.11 വയസുള്ള വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസിലാണ് ഉത്തരവ്. കണ്ണൂർ, ആലക്കോട് ഉദയഗിരി സ്വദേശി മുഹമ്മദ് റാഫിക്കെതിരെയാണ് ശിക്ഷാവിധി വന്നിരിക്കുന്നത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടെതാണ് ഉത്തരവ്. 

വിവിധ വകുപ്പുകളിലായി 26 വർഷം തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ. 2018ലാണ് കേസിനസ്‌പദമായ സംഭവം നടന്നത്. 12 വയസുള്ള മദ്രസ വിദ്യാര്‍ഥിനിയെ അധ്യാപകനായ മുഹമ്മദ് ഷാഫി നിരന്തരം പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. തുടര്‍ന്നാണ് ഇയാളെ പോക്‌സോ ചുമത്തി അറസ്‌റ്റ് ചെയ്‌തത്‌.