ജമ്മുകശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരർ കൊല്ലപ്പെട്ടു. മൂന്ന് ലഷ്‌കർ ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലിലൂടെ കീഴ്‌പ്പെടുത്തിയത്. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേന പറയുന്നു. മേഖലയിൽ വ്യാപക തെരച്ചിൽ നടക്കുകയാണ്.

ഇന്ന് പുലർച്ചെ മുൻജെ മാർഗ് മേഖലയിൽ സുരക്ഷാ സേന ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഒരു റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെടുത്തു.