ഉത്തർപ്രദേശിലെ മദ്രസകളിൽ ഇംഗ്ലീഷ്, ഗണിതം, സയൻസ് എന്നീ വിഷയങ്ങൾ നിർബന്ധിത പാഠ്യ വിഷയങ്ങളാക്കിയേക്കും. ഇന്ന് ചേരുന്ന യുപി ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. 

മദ്രസ ബോർഡ് ചെയർമാൻ ഡോ.ഇഫ്തിഖർ അഹമ്മദ് ജാവേദിന്റെ നേതൃത്വത്തിലാണ് യോഗം. മദ്രസയുമായി ബന്ധപ്പെട്ട യുപിയിലെ മൗലാന, അധ്യാപകർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. തീരുമാനം നിലവിൽ വരികയാണെങ്കിൽ വിഷയങ്ങൾ പഠിപ്പിക്കാൻ പ്രത്യേക അധ്യാപകരെ നിയമിക്കും. 

നിലവിൽ, ഇംഗ്ലീഷ്, ഗണിതം, സയൻസ് എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ വിദ്യാർത്ഥികൾക്ക് ഓപ്ഷണലാണ്.  മദ്രസകളിൽ എൻസിഇആർടി സിലബസ് പിന്തുടരുന്ന പുസ്തകങ്ങളാണ് പഠിപ്പിക്കേണ്ടത്.