തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കുന്ന ക്രിസ്മസ് വിരുന്നില്‍ ക്ഷണിക്കപ്പെടാത്തതില്‍ പരാതിയോ പരിഭവമോ ഇല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിരുന്നിന് ക്ഷണം ലഭിച്ചവര്‍ പോകട്ടെയെന്നും ആസ്വദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മലയാളികള്‍ക്കും അദ്ദേഹം ക്രിസ്തുമസ് പുതുവത്സരാശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി ക്ഷണിക്കാതിരുന്നതിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകം മാറിക്കൊണ്ടിരിക്കുകയാണ്. മാറ്റത്തെ ഉള്‍ക്കൊള്ളാനാകണം. മാറ്റത്തെ എതിര്‍ക്കുന്നത് വേദനാജനകമെന്നും അദ്ദേഹം പ്രതികരിച്ചു.

ഇന്ന് ഉച്ചക്ക് മസ്‌കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി ക്രിസ്മസ് വിരുന്ന് ഒരുക്കിയിരിക്കുന്നത്.  നേരത്തെ ഡിസംബര്‍ 14 ന് രാജ്ഭവനില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണമുണ്ടായിരുന്നുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല.