ന്യൂഡല്‍ഹി: ഡല്‍ഹി- മുംബൈ രാജധാനി എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന് ലഭിച്ച ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി. പിന്നാലെ ഭക്ഷണത്തിന്റെ ചിത്രമെടുത്ത് യാത്രക്കാരന്‍ റെയില്‍വേയെയും ഉപഭോക്തൃകാര്യ- ഭക്ഷ്യ-പൊതുവിതരണ മന്ത്രി പിയൂഷ് ഗോയലിനെയും ടാഗ് ചെയ്ത് തന്റെ പരാതി ട്വീറ്റ് ചെയ്തു. രാജധാനി എക്സ്പ്രസിലാണ് യാത്ര ചെയ്യുന്നതെന്നും രണ്ട് വയസ്സുള്ള മകള്‍ക്ക് ഓര്‍ഡര്‍ ചെയ്ത ഓംലെറ്റില്‍ പാറ്റയെ കണ്ടെത്തിയെന്നും ട്വീറ്റിലുണ്ട്. പിന്നീട് ബന്ധപ്പെട്ടവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ചതായി റെയില്‍വേ അധികൃതര്‍ മറുപടി നല്‍കി.

’16 ഡിസംബര്‍ 2022, ഞങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് (22222)ല്‍ യാത്ര ചെയ്യുകയാണ്. രാവിലെ, ഞങ്ങള്‍ കുഞ്ഞിനായി ഓംലേറ്റ് ഓര്‍ഡര്‍ ചെയ്തു. ഞങ്ങള്‍ കിട്ടിയതിന്റെ ഫോട്ടോ അറ്റാച്ചുചെയ്ത ഫോട്ടോ കാണുക! ഒരു പാറ്റ? എന്റെ മകള്‍ക്ക് 2.5 വയസ്സുകാരിയാണ്. എന്തെങ്കിലും സംഭവിച്ചാല്‍ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക’-യാത്രക്കാരന്‍ ട്വീറ്റ് ചെയ്തു.

റെയില്‍വേ യാത്രക്കാര്‍ക്കുള്ള ഓണ്‍ലൈന്‍  സേവനമായ റെയില്‍വേ സേവ പരാതിയോട് പ്രതികരിച്ചു. ‘അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച  റെയില്‍വേ സേവ PNR നമ്പറും മൊബൈല്‍ നമ്പറും ഡയറക്ട് മെസേജില്‍ (DM) പങ്കിടാൻ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.