തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ക്രിസ്മസ് വിരുന്നിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. നാളെ ഉച്ചക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലാണ് വിരുന്ന് നടക്കുന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലെ പോര് തുടരുന്നതിനിടെയാണ് ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കുന്നത്. 

അതേസമയം ഡിസംബര്‍ 14 ന് ഗവര്‍ണര്‍ രാജ്ഭവനില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ചിരുന്നു. എന്നാല്‍ ആരും വിരുന്നില്‍ പങ്കെടുത്തിരുന്നില്ല. പ്രതിപക്ഷ നേതാവിനെയും ഗവര്‍ണര്‍ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹവും ക്ഷണം നിരസിക്കുകയായിരുന്നു.