ന്യൂയോർക്: ട്വിറ്റർ മേധാവി സ്ഥാനത്ത് നിന്ന് താൻ ഒഴിയണോ എന്നു ചോദിച്ച് അഭിപ്രായ സർവേ നടത്തിയ ഇലോൺ മസ്കിന്റെ കണക്കുകൂട്ടൽ തെറ്റി. ട്വിറ്ററിലൂടെയാണ് മസ്ക് അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം താൻ അംഗീകരിക്കുമെന്നും മസ്ക് ഉറപ്പു നൽകിയിരുന്നു.

വോട്ടെടുപ്പ് തുടങ്ങി എട്ടുമണിക്കൂർ പിന്നിട്ടപ്പോൾ 175 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തി. അതിൽ 57.5 ശതമാനം പേർ മസ്ക് ഒഴിയണമെന്ന് അഭിപ്രായപ്പെട്ടു. 42.5 ശതമാനം ആളുകൾ മസ്കിനെ പിന്തുണച്ചു.

ഇതിന് പിന്നാലെ മറ്റ് ചില ട്വീറ്റുകളും മസ്‌ക് പങ്കുവെച്ചു. ”മുന്നോട്ട് പോകുമ്പോള്‍, വലിയ നയപരമായ മാറ്റങ്ങള്‍ക്കായി ഒരു വോട്ടെടുപ്പ് ഉണ്ടാകും. ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനി സംഭവിക്കില്ല”- അദ്ദേഹം ഒരു ട്വീറ്റില്‍ പറഞ്ഞു. ”നിനക്കിഷ്ടമുള്ളത് കരുതിയിരിക്കുക എന്ന പഴഞ്ചൊല്ല് പോലെ, നിങ്ങള്‍ക്ക് അത് ലഭിച്ചേക്കാം”-എന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം കുറിച്ചു.