വാഷിംഗ്ടൺ : കഴിഞ്ഞ വർഷം നടന്ന കാപിറ്റോള്‍ ആക്രമണ കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കലാപമുൾപ്പെടെ മുന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനോട് ശുപാർശ ചെയ്യുന്നത് അന്വേഷണ പാനലിന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്.

നാളെ ചേരുന്ന യോഗത്തിന് ശേഷം അന്വേഷണ പാനൽ ശുപാർശകൾ പരസ്യപ്പെടുത്തും. 2024ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കമ്മിറ്റിയുടെ ശുപാർശകൾ ട്രംപിന് നിർണായകമായേക്കും.