വാ​ഷി​ങ്ട​ൺ/​ല​ണ്ട​ൻ: പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് യു.എസ്, യു.കെ കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് ഉയർത്തി. തു​ട​ര്‍ച്ച​യാ​യി ഏ​ഴാം ത​വ​ണ​യാണ് യു.​എ​സ് കേ​ന്ദ്ര ബാ​ങ്കാ​യ ഫെ​ഡ​റ​ല്‍ റി​സ​ര്‍വ് നി​ര​ക്ക് കൂ​ട്ടിയത്. മു​ക്കാ​ല്‍ ശ​ത​മാ​ന​മാ​യി​രു​ന്നു നേ​ര​ത്തേ വ​ർ​ധ​ന​യെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ര​ശ​ത​മാ​ന​ത്തി​ല്‍ ഒ​തു​ക്കി. ഇ​തോ​ടെ പ​ലി​ശ 4.25-4.50 നി​ല​വാ​ര​ത്തി​ലെ​ത്തി. ഇ​ത് 15 വ​ര്‍ഷ​ത്തെ (2007നു​ശേ​ഷ​മു​ള്ള) ഉ​യ​ര്‍ന്ന നി​ര​ക്കാ​ണ്.

യു.​എ​സ് ഫെ​ഡ​റ​ൽ ബു​ധ​നാ​ഴ്ച 50 ബേ​സി​സ് പോ​യ​ന്റ് (0.50 ശ​ത​മാ​നം) പ​ലി​ശ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ക​യും പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്രി​ച്ച് സ​മ്പ​ദ്ഘ​ട​ന​യെ പി​ടി​ച്ചു​യ​ര്‍ത്താ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന സൂ​ച​ന​യും ന​ൽ​കി. നേ​ര​ത്തേ നാ​ലു​ത​വ​ണ 75 ബേ​സി​സ് പോ​യ​ന്റാ​യി​രു​ന്നു (0.75 ശ​ത​മാ​നം) വ​ർ​ധ​ന. പ​ണ​പ്പെ​രു​പ്പം ര​ണ്ടു ശ​ത​മാ​ന​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. അ​ടു​ത്ത സാ​മ്പ​ത്തി​ക​വ​ര്‍ഷ​ത്തെ വ​ള​ര്‍ച്ചാ അ​നു​മാ​നം അ​ര ശ​ത​മാ​നം താ​ഴ്ത്തി. ഫെ​ഡ് നി​ര​ക്കി​ല്‍ 2023ല്‍ ​മു​ക്കാ​ല്‍ ശ​ത​മാ​ന​ത്തി​ന്റെ വ​ര്‍ധ​ന​കൂ​ടി പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. അ​ടു​ത്ത​വ​ര്‍ഷം നി​ര​ക്ക് 5.1 ശ​ത​മാ​ന​മാ​കു​മെ​ന്നാ​ണ് അ​നു​മാ​നം.

യു.കെ കേന്ദ്ര ബാങ്കായ ബാ​ങ്ക് ഓ​ഫ് ഇം​ഗ്ല​ണ്ട് പ​ലി​ശ​നി​ര​ക്ക് 50 ബേ​സി​സ് പോ​യ​ന്റ് ആണ് വ​ർ​ധി​പ്പി​ച്ചത്. ഇതോടെ മൂ​ന്ന് ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 3.5 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. 14 വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​യി. തു​ട​ർ​ച്ച​യാ​യി ഒ​മ്പ​താം ത​വ​ണ​യാണ് പ​ലി​ശ നി​ര​ക്ക് കൂ​ട്ടി​യ​ത്.