നടനും നിര്‍മാതാവുമായ പൃഥിരാജിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന് സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരുടെ വീടുകളിലും ആദായ നികുതി വകുപ്പിന്റെ കേരള- തമിഴ്നാട് ടീമുകള്‍ പരിശോധന നടത്തി.
പെരുമ്പാവൂര്‍ പട്ടാലിലുള്ള ആന്റണി പെരുമ്പാവൂരിന്റെ വീട്ടിലാണ് ഇന്‍കം ടാക്സ് വിഭാഗം പരിശോധന നടത്തിയത്. രാവിലെ തുടങ്ങിയ പരിശോധന രാത്രിയോടെയാണ് അവസാനിച്ചത്. ലോക്കല്‍ പോലീസിനെ പോലും അറിയിക്കാതെയാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. പരിശോധന സംബന്ധിച്ച വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഗേറ്റ് അടച്ചുപൂട്ടി പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്.