ക്രെഡിറ്റ് കാര്‍ഡ് നിരക്കുകളും, നിയമങ്ങളുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങള്‍ക്കാണ് രാജ്യം ഏറെ നാളായി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ പൊതുമേഖല ബാങ്കായ എസ്ബിഐ ആണ് ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2023 ജനുവരി മുതല്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ടു പുതിയ നിയമങ്ങളും, നിരക്കുകളും പ്രാബല്യത്തില്‍ വരും. എസ്ബിഐ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സിംപ്ലിക്ലിക്ക് കാര്‍ഡുകളുടെ ഉപയോഗത്തിലാണ് അടുമുടി മാറ്റങ്ങള്‍ വരുന്നത്.

2023 ജനുവരി മുതല്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങള്‍ മാറുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാര്‍ഡുകളും പേയ്മെന്റ് സേവനങ്ങളും അതിന്റെ സിമ്പിള്‍ക്ലിക്ക് കാര്‍ഡ് ഉടമകള്‍ക്കായി ചില നിയമങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാര്‍ഡുകളുടെയും പേയ്മെന്റ് സേവനങ്ങളുടെയും വെബ്സൈറ്റ് അനുസരിച്ച്, 2023 ലെ പുതുവര്‍ഷത്തില്‍, വൗച്ചറുകളും റിവാര്‍ഡ് പോയിന്റുകളും റിഡീം ചെയ്യുന്നതുമായി ബന്ധപ്പെട്ട രണ്ട് നിയമങ്ങള്‍ മാറ്റപ്പെടും.

ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രധാന ആകര്‍ഷണമായ റിവാര്‍ഡ് പോയിന്റുകളുമായി ബന്ധപ്പെട്ടാണ് പ്രധാന മാറ്റം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാര്‍ഡ്സ് & പേയ്‌മെന്റ് സേവനങ്ങളുടെ വെബ്‌സൈറ്റ് അനുസരിച്ച്, വൗച്ചറുകളും റിവാര്‍ഡ് പോയിന്റുകളും വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ടു രണ്ട് നിയമങ്ങള്‍ പുതുവര്‍ഷത്തില്‍ മാറും.

സിംപ്ലിക്ലിക്ക് കാര്‍ഡ് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ ഇടപാടുകളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന ക്ലിയര്‍ട്രിപ് വൗച്ചര്‍ ജനുവരി മുതല്‍ ഒരൊറ്റ തവണ മാത്രമേ റിഡീം ചെയ്യാന്‍ സാധിക്കൂ. ഇതു മറ്റൊരു ഓഫറോ/ വൗച്ചറുമായോ ബന്ധിപ്പിക്കാനും കഴിയില്ല. ജനുവരി 6 മുതലാകും ഈ വ്യവസ്ഥ ബാധകമാകുക.

കാര്‍ഡ് വഴി ആമസോണില്‍ നിന്നുള്ള വാങ്ങലുകളുമായി ബന്ധപ്പെട്ട നിയമങ്ങളും മാറുകയാണ്. നിലവില്‍ സിംപ്ലി ക്ലിക്ക് കാര്‍ഡ് വഴി ആമസോണ്‍ ഇടപാടുകള്‍ക്ക് 10X റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ജനുവരി 1 മുതല്‍ ഇത്തരം വാങ്ങലുകള്‍ക്ക് 5X റിവാര്‍ഡ് പോയിന്റുകള്‍ മാത്രമാകും ലഭിക്കുക. അതേസമയം ഈ പരിഷ്‌കരണം ആമസോണ്‍ ഇടപാടുകള്‍ക്കു മാത്രമാകും ബാധകമാകുക. അപ്പോളോ 24X7, ബുക്ക്മൈഷോ, ക്ലിയര്‍ട്രിപ്പ്, ഈസിഡൈനര്‍, ലെന്‍സ്‌കാര്‍ട്ട്, നെറ്റ്മെഡ്സ് എന്നി പ്ലാറ്റ്ഫോമുകളിലെ ചെലവഴിക്കലുകള്‍ക്ക് 10X റിവാര്‍ഡ് പോയിന്റ് സിസ്റ്റം തുടരും.

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇഎംഐ ഇടപാടുകളുടെ നിരക്കുകളും, വാടക പേയ്‌മെന്റ് നിരക്കുകളും ബാങ്ക് ഇക്കഴിഞ്ഞ നവംബര്‍ 15ന് പരിഷ്‌കരിച്ചിരുന്നു. മര്‍ച്ചന്റ് ഇഎംഐ ഇടപാടുകളുടെ പ്രോസസിംഗ് ഫീസ് 199 രൂപയും ജഎസ്ടിയുമായാണ് പരിഷ്‌കരിച്ചത്. നേരത്തേ ഇത് 99 രൂപയും ജിഎസ്ടിയുമായിരുന്നു. വാടക പേയ്മെന്റ് ഇടപാടുകളുടെ പ്രോസസിംഗ് ഫീസ് 99 രൂപയും ജിഎസ്ടിയും ആയിരിക്കും.