ഗാസിയാബാദിലെ മസൂരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റെയില്‍വേ ട്രാക്കില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു.

കല്ലു ഗാര്‍ഹി റെയില്‍വേ ട്രാക്കില്‍ മൂന്ന് പേര്‍ ട്രെയിന്‍ തട്ടി മരിച്ചതായി റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചതായി ഗാസിയാബാദ് ഡിസിപി (റൂറല്‍) ഇരാജ് രാജ പറഞ്ഞു.

ഇതേത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ മൂവരും വീഡിയോ എടുക്കാന്‍ റെയില്‍വേ ട്രാക്കില്‍ എത്തിയതായി കണ്ടെത്തി. സൂപ്പര്‍ഫാസ്റ്റ് പദ്മാവത് എക്സ്പ്രസ് ട്രെയിന്‍ തട്ടിയാണ് ഇവര്‍ മരിച്ചത്.

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.